തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം, കേസ് തനിക്കെതിരെ തിരിക്കാൻ ആണെന്ന് സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ബിജെപി നേതാക്കൾ അടക്കം ഇക്കാര്യത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചു.
‘തത്വമസി, അത് നീ തന്നെ ആകുന്നു’ എന്നാണ് സന്ദീപാനന്ദ ഗിരിയുടെ ചിത്രത്തോടൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറിച്ചത്.
ഇതിനു സ്വാമിയുടെ മറുപടി ഇങ്ങനെ:
‘സുരേന്ദ്രനൊക്കെ മറുപടി െകാടുക്കുക എന്നതുതന്നെ വിഷമമുള്ള കാര്യമാണ്. അദ്ദേഹം ഒരു വിശ്വാസ്യത ഉള്ള ആളാണെന്ന് ഞാൻ കരുതുന്നില്ല. ബീഫ് വെട്ടിവിഴുങ്ങിയിട്ട് ഉള്ളിക്കറി എന്ന് പറഞ്ഞയാളാണ്. സുരേന്ദ്രൻ അർമാദിക്കട്ടെ, സന്തോഷിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക