അഹമ്മദാബാദ്: കനത്ത മഴയിൽ ഗുജറാത്തിൽ കഴിഞ്ഞ ദിവസം 7 പേർ മരിച്ചു. നദികളും ഡാമുകളും നിറഞ്ഞുകവിഞ്ഞു, റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ കിട്ടിയേക്കുമെന്നും പ്രവചനമുണ്ട്. ‘മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽപ്പെട്ടു കഴിഞ്ഞ 24 മണിക്കൂറിനിടെ 7 പേർക്കു ജീവൻ നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക