തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് ഒന്നിനു മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്ഡ ലഭ്യമാക്കണം.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.
മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്സ് അഭിമുഖം
എറണാകുളം ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ) ഒരു മെഡിക്കല്‍ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്ട്രേഷന് രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക