പാലാ: നഗരസഭാ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് നീന പിന്റോയ്ക്കു നേരെ അസഭ്യവർഷം.
സ്റ്റേഡിയത്തിൽ നടക്കാനെത്തിയവരിൽ 2 പേരാണ് അസഭ്യം പറഞ്ഞതെന്നു നീന പിന്റോ പറഞ്ഞു. 110 മീറ്റർ ഹർഡിൽസിൽ ദേശീയ താരമായ പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യുവിന്റെ ഭാര്യയാണ് നീന.
ഇരുവരും ഇന്നലെ വൈകിട്ടാണു പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തിയത്. സംഭവം നടക്കുമ്പോൾ സമീപം ഉണ്ടായിരുന്നില്ലെന്നും പരിശീലനം നടത്തുകയായിരുന്നുവെന്നും പിന്റോ പറഞ്ഞു. കോട്ടയത്ത് റെയിൽവേയിൽ ടിടിഇമാരാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക