അഞ്ചാലുംമൂട്: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി 2019–ൽ സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.
പോക്സോ പ്രകാരം എടുത്തിട്ടുള്ള കേസിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതികളാകും.
കൊറ്റങ്കര മാമൂട് മഞ്ചു ഭവനിൽ അനന്തു നായർ (22) ഇപ്പോൾ പെരിനാട് ഇടവട്ടം ചൂഴം ചിറ വയലിൽ ഫാത്തിമ മൻസിലിൽ വാടകയ്ക്കു താമസിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക