സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ എക്സ്സി 60 കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന് എന്ന് പേരുള്ള വാഹനമാണ് വോള്‍വോ എക്സ്സി 60.
65.90 ലക്ഷം രൂപയാണ് വോൾവോ എക്സ്സി 60യുടെ എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന സ്ഥാനവും ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്കാരവും വോള്‍വോ XC60 നേരത്തെ സ്വന്തമാക്കിയിരുന്നു. സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടിയാണ് XC60 ഈ നേട്ടത്തിലേക്ക് ഓടിക്കയറിയത്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്യുവിയായ എക്സ്സി 60നെ 2017 ഡിസംബറിലാണ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൈടെക് സാങ്കേതിക വിദ്യ, സുഖകരമായ യാത്ര, കൂടുതൽ സുരക്ഷ എന്നിവ ഒത്തിണക്കിയ വോൾവോയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എക്സ്സി 60.
എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 വാഗ്ദാനം ചെയ്യുന്നത്. കാറിനകത്തുള്ളവർക്കു മാത്രമല്ല, സൈക്കിൾ, കാൽനട യാത്രക്കാരടക്കമുള്ളവർക്കും സംരക്ഷണം ഉറപ്പു വരുത്തുന്ന സംവിധാനം, എമർജെൻസി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളുണ്ട് വോൾവോ എക്സ്സി–60ൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക