‘ലേഡി സുകുമാരക്കുറുപ്പ്’ ഡോ. ഓമനയുടെ ജീവിതം സിനിമയാവുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപക് വിജയന് ആണ്.
ആറ് വര്‍ഷമെടുത്തു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവാനെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. തമിഴ്, മലയാളം ബൈലിംഗ്വലായി എത്തുന്ന ചിത്രത്തില്‍ ഇരുഭാഷകളിലെയും നിരവധി താരങ്ങള്‍ അണിനിരക്കും.
തമിഴിലെ മുൻനിര താരമാവും ചിത്രത്തിലെ നായിക. അഭിനയ പരിശീലകന് എന്ന നിലയില്‍ സിനിമാമേഖലയില്‍ ശ്രദ്ധ നേടിയെടുത്ത നവജിത് നാരായണനാണ് സംവിധാനം. ചിത്രം എല്ലാ അർത്ഥത്തിലും ഒരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് നവജിത് ഉറപ്പു നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക