അടൂർ: ഫ്ലാറ്റിൽനിന്ന് കഞ്ചാവുമായി 4 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഫ്ലാറ്റിലേക്ക് മദ്യപിച്ചെത്തി കേസുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് അടൂർ കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് 30 ഗ്രാം കഞ്ചാവുമായി മേലൂട് പന്നിവേലിക്കൽ കരിങ്കുറ്റിക്കൽ വീട്ടിൽ കെ.പി.ഷൈൻ (27), താമരക്കുളം ചാവടി കാഞ്ഞിരവിള അൻസില മൻസിലിൽ അൻസില (25), തകഴി പുത്തൻപുരയിൽ ആര്യ (25), പറക്കോട് മറ്റത്തുകിഴക്കേതിൽ സാബു (34) എന്നിവരെ പറക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനനന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക