Home KERALA എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ കെ സുധാകരനെതിരെ ഡിവൈഎഫ്ഐ

എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ കെ സുധാകരനെതിരെ ഡിവൈഎഫ്ഐ

മുൻ മന്ത്രി എം എം മണിയെ അധിക്ഷേപിച്ച മഹിളാ കോൺഗ്രസ് പ്രകടനത്തിനെതിരെയും അതിനെ ന്യായീകരിച്ച കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെയും ഡി വൈ എഫ് ഐ രംഗത്തെത്തി. എം എം മണിയുടെ മുഖത്തിന്‍റെ ചിത്രവുമായി മഹിളാ കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണത് ഉദ്ഘാടനം ചെയ്തത്.

വ്യക്തികളെ അവരുടെ ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ അവഹേളിക്കുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും ആധുനിക സമൂഹത്തിൽ വലിയ കുറ്റമാണ്. അത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതവും ഹീനവുമാണ്. പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ അവസാനപകുതിയിൽ പോലും പാരമ്പര്യ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്ന കെ സുധാകരനെ തിരുത്താൻ എ.ഐ.സി.സി നേതൃത്വം തയ്യാറാവുമോ എന്ന് കണ്ടറിയണമെന്ന്
ഡി.വൈ.എഫ്.ഐ പ്രതികരിച്ചു.

Also Read :   ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു നേ​പ്പാ​ൾ