അടിമുടി തല്ലുമായെത്തിയ തല്ലുമാലയിലെ തല്ല് ഒറിജിനലെന്ന് ടൊവിനോ. കഴിഞ്ഞ ദിവസമാണ് ടൊവിനോ നായകനായ തല്ലുമാല ട്രെയിലർ പുറത്തിറങ്ങിയത്. നായകനായ ടൊവിനോ തല്ലു കൊടുക്കുന്നതും തല്ലുമേടിക്കുന്നതും ട്രെയിലറിൽ കാണാം. അതിലൊരു തല്ല് തനിക്ക് യഥാർഥത്തിൽ കിട്ടിയതാണെന്ന് പറയുകയാണ് ടൊവിനോ.
തല്ലു കിട്ടുന്ന വീഡിയോ നടൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തല്ലുകിട്ടുന്ന റിയാക്ഷൻ ക്യാമറയിൽ ക്ലോസപ്പിൽ പകർത്തുന്നതിന്റെ ഭാഗമായി അണിയറക്കാരിൽ ഒരാൾ ടൊവിനോയുടെ മുഖത്ത് യഥാർഥത്തിൽ തല്ലുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
‘അടി കൊണ്ടോന്റെ ചിരി കണ്ടോളി’ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക