എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനിടെ തനിക്ക് നേരെ വന്ന ബോഡിഷെയ്മിങില് മറുപടി പറഞ്ഞിരിക്കുകയാണ് നിവിന്‍ പോളി.
മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നിവിന്റെ പ്രതികരണം.തന്റെ ഇഷ്ടമാണല്ലോ എങ്ങനെ ഇരിക്കണമെന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ, നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം. .
പക്ഷെ ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്,’ നിവിന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക