കര്‍ക്കടകത്തില്‍ ഗുരു, ശനി ഇവര്‍ സ്വക്ഷേത്രത്തില്‍ സഞ്ചരിക്കുന്നു. കുജന് 25 വരെ സ്വക്ഷേത്രത്തിലും രവി കര്‍ക്കടകത്തിലും സഞ്ചരിക്കുന്നു- ശുക്രന് 21 വരെ മിഥുനത്തിലും, ബുധന്‍ 15 ന് ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു.
രാഹു മേടത്തിലും കേതു ശുക്രക്ഷേത്രമായ തുലാത്തിലും സഞ്ചരിക്കുന്നു. ഗ്രഹങ്ങള്‍ ഇഷ്ട രാശികളിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ നക്ഷത്ര വശാലുള്ള ഫലങ്ങള്‍ പൊതുവില്‍ ശുഭകരമാണ് ചുരുക്കം ചില നക്ഷത്രക്കാർക്ക് അശുഭഫലവും സമ്മിശ്രഫലവും പ്രദാനം ചെയ്യും.
അശ്വതി:
പരദേശധനലാഭം, അതിഥി സല്ക്കാരത്തിനു സാധ്യതയുണ്ട്. ധനക്ലേശമുണ്ടാകാം. അന്യരില്‍ നിന്നും ശകാരം കേള്‍ക്കാന്‍ സാധ്യത. യാത്രകള്‍ ഉണ്ടാകാം. സ്നേഹിതരുമായി പിണക്കങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഭാര്യയുമായി ഭിന്നത ഉണ്ടാവാം. തൊഴില്‍പരമായി ക്ലേശങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഭരണി:
അഭീഷ്ടസിദ്ധി ഉണ്ടാകാം. യാത്ര ചെയ്യേണ്ടതായിവരും. ധനലാഭം പ്രതീക്ഷിക്കാം. കീര്‍ത്തി, തൊഴില്‍ പുഷ്ടിപ്പെടും. ഉന്നതമായ സുഹൃത്ബന്ധങ്ങള്‍ ഉണ്ടാവാം. കച്ചവടത്തില്‍ ലാഭം പ്രതീക്ഷിക്കാം. എങ്കിലും ചെറിയ തോതില്‍ ശരീരപീഡ. വീട്ടില്‍ അഭിപ്രായവ്യത്യാസം മൂലമുള്ള മനോദുരിതം ഇവ ഫലമാകുന്നു.
കാര്‍ത്തിക:
ബിസിനസ്സില്‍ ചതി പറ്റാന്‍ സാധ്യതയുണ്ട്. ധനത്തിന് ബുദ്ധിമുട്ടുണ്ടാകും. സ്ത്രീകളുമായി സ്വരച്ചേര്ച്ചയില്ലായ്മക്കും സാധ്യതയുണ്ട്. എങ്കിലും വിവാഹം ആലോചിക്കുന്നവര്‍ക്ക് സന്തോഷപ്രദമായ കാലമാണ്. ധനലാഭം പ്രതീക്ഷിക്കാം. വാക്കുതര്‍ക്കങ്ങള്‍ക്ക് ചിലപ്പോള്‍ കേസുവഴക്കുകളിലേക്ക് പോകാനുള്ള സാധ്യതയുള്ള കാലമാണ്.
രോഹിണി:
കേസുവഴക്കുകളില്‍ വിജയം പ്രതീക്ഷിക്കാം. വസ്ത്രാഭരണലാഭം അനുഭവമാകും. പുതിയ സംരംഭം ആരംഭിക്കാവുന്ന സമയമാണ്. ധനലാഭം പ്രതീക്ഷിക്കാം. വീടുവിട്ട് നില്ക്കേണ്ടതായിവരും. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റത്തിനു സാധ്യത എങ്കിലും സഹോദരങ്ങള്‍ ബന്ധുക്കള്‍ ഇവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം, വിവാഹം പ്രതീക്ഷിക്കുന്നവര്‍ക്ക് തീരുമാനം നീണ്ടുപോകാം.
മകയിരം:
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയും. സ്വന്തം അധികാരം പ്രയോഗിക്കാന്‍ അവസരം ഉണ്ടാകും. കേസുവഴക്കുകളില്‍ വിജയം ഉണ്ടാകാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം തീരുമാനമാകാം. വ്യാപാരത്തില്‍ ഉന്നതി, തൊഴില്‍ ഉന്നതി പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥന്മാര്ക്ക് ഇഷ്ടസ്ഥലത്തേയ്ക്കുള്ള മാറ്റം പ്രതീക്ഷിക്കാം. യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്.
തിരുവാതിര:
ധനലാഭം, ഉദ്യോഗ ഉന്നതി, അഭിവൃദ്ധി, വ്യാപാരവിജയം ഇവ പ്രതീക്ഷിക്കാം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വസ്ത്രാഭരണലാഭം ഇവയും ചെറിയതോതില്‍ ശരീരപീഡയും ഫലമാകുന്നു.
പുണര്‍തം:
ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വളരെവേഗം ചെയ്തുതീര്ക്കാന് പറ്റും. ധനലാഭം പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയം, ഉദ്യോഗ ഉന്നതി, തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും, വ്യവസായ അഭിവൃദ്ധി ഇവ ഫലം. എങ്കിലും സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ച ഇല്ലായ്മക്കു സാധ്യത.
പൂയം:
ഉത്സാഹം വര്‍ധിക്കും. ധനലാഭം ഉണ്ടാകും. വസ്ത്രാഭരണലാഭം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചേക്കാം. എങ്കിലും തൊഴിലില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാവാം. ഭാര്യാവിരഹം പ്രതീക്ഷിക്കാം.
ആയില്യം:
വിദ്യാലാഭം, സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ലഭ്യമാകാന്‍ സാധ്യത. വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിന് തീരുമാനമാകും. യശസ്സ് വര്‍ധിക്കും. തൊഴില്‍ അഭിവൃദ്ധി, പങ്കുകച്ചവടങ്ങള്‍ ഉണ്ടെങ്കില്‍ ലാഭം ഇവ പ്രതീക്ഷിക്കാം. കുടുംബബന്ധം ഇവയും ചെറിയ മുറിവുചതവുകളോ പിത്ത സംബന്ധമായ രോഗമോ വന്നു ഭവിക്കാൻ സാധ്യത.
മകം:
അപ്രതീക്ഷിത ധനലാഭം. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും. സ്വത്ത് തര്‍ക്കങ്ങളുണ്ടെങ്കില്‍ അത് അനുകൂലമാകും. അവിവാഹിതര്‍ക്ക് വിവാഹ സാധ്യത. വസ്ത്രാഭരണലാഭം. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥാനചലനത്തിനു സാധ്യത. പ്രമോഷൻ ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് കാലതാമസം നേരിടും. ചതിപറ്റാന്‍ സാധ്യതയുള്ള കാലമാണ്.
പൂരം:
ഉത്സാഹം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ കഴിയും. നല്ല സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത, തൊഴില്‍മേഖല പുഷ്ടിപ്പെടും. വീടുവിട്ട് നില്‍ക്കേണ്ടതായി വരും. നേത്രരോഗം, വാതസംബന്ധമായ രോഗങ്ങള്‍ ഇവക്ക് സാധ്യത.
ഉത്രം:
വിദ്യാലാഭം ഉണ്ടാകാം. സര്‍ക്കാര്‍ ജോലി സാധ്യത. വിവാഹം നടക്കാതിരിക്കുന്നവര്ക്ക് വിവാഹ തീരുമാനമാകും. യശസ്സ് വര്‍ധിക്കും. ആരോഗ്യം, മനസ്സുഖം ഇവ ഉണ്ടാകാം. ചെറിയതോതില്‍ പിത്തസംബന്ധരോഗങ്ങള്ക്കു സാധ്യത. വാക്കുതര്ക്കങ്ങള്ക്കോ കേസുവഴക്കുകള്ക്കോ സാധ്യതയുണ്ട്. ചിലപ്പോള്‍ പണത്തിനു ഞെരുക്കം അനുഭവപ്പെടാം.
അത്തം:
തൊഴിലില്‍ അഭിവൃദ്ധി. സ്നേഹിതരുമായി യോജിച്ചു പ്രവര്‍ത്തിക്കും. സഹായം ലഭിക്കും. വിദ്യാവിജയം. മേലധികാരികളുടെ പ്രീതി ലഭിക്കും. ഉദ്യോഗ ഉന്നതി പ്രതീക്ഷിക്കാം. ചതി പറ്റാതെ ശ്രദ്ധിക്കുക. തര്‍ക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ഭാര്യാദുരിതത്തിനു സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ചിത്തിര:
തൊഴില്‍ ഉന്നതി. വിദ്യാവിജയം. തൊഴില്‍ സാധ്യത. ധനലാഭം. അപ്രതീക്ഷിതമായി സഹായം ലഭിക്കും. ചെറിയ മുറിവുചതവുകള്ക്കോ പിത്തസംബന്ധമായ രോഗങ്ങള്‍ക്കോ സാധ്യത. സ്ത്രീകളുമായി പിണക്കങ്ങള്‍ക്ക് സാധ്യത.
ചോതി:
ധനലാഭം. പ്രവൃത്തി വിജയം. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ വിജയം. കേസുവഴക്കുകളില്‍ അനുകൂല വിജയം ഉണ്ടാവാം. വസ്ത്രാഭരണലാഭം. കലാസാഹിത്യരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. എങ്കിലും ശത്രുക്കള്‍ വര്‍ധിക്കാന്‍ സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം.
വിശാഖം:
അപ്രതീക്ഷിത ധനലാഭം. പരീക്ഷകളില്‍ വിജയിക്കും. സ്ത്രീകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാം. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്, കര്‍മരംഗത്ത് ഉയര്‍ച്ച പ്രതീക്ഷിക്കാം. ഭാര്യയ്ക്ക് രോഗദുരിതങ്ങളോ വിരഹമോ സംഭവിക്കാം. യാത്രകള്‍ ആവശ്യമായി വന്നേക്കാം.
അനിഴം:
വിദ്യാര്‍ഥികള്‍ക്ക് നല്ല സമയം. പുതിയ വിദ്യാഭ്യാസ മേഖലയില്‍ എത്തിപ്പെടാം. സന്താനം പ്രതീക്ഷിക്കുന്നവര്‍ക്ക് സന്താനലാഭം. ധനലാഭം. സര്‍ക്കാര്‍ ആനുകൂല്യം. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്, പ്രമോഷനോ അനുകൂല സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി പിണക്കത്തിനു സാധ്യത കാണുന്നു.
തൃക്കേട്ട:
മനസ്സമാധാനം വര്‍ധിക്കും. ഉത്സാഹവും ഉന്മേഷവും ഉണ്ടാവും, തൊഴിലില്‍ ഉന്നതി പ്രതീക്ഷിക്കാം. ധനലാഭം ഉണ്ടാകും. ഭാര്യാകുടുംബസുഖം ലഭ്യമാകും. വിദ്യാവിജയം, വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹം. സന്താനം ആഗ്രഹിക്കുന്നവര്‍ക്ക് സന്താനലാഭം ഇവ ഫലം. പിത്തസംബന്ധമായ രോഗങ്ങളോ ശരീരത്ത് ചതവുമുറിവുകളോ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
മൂലം:
പൂര്‍വികസ്വത്ത് ലഭിക്കാന്‍ സധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കൂടാതെ മുടങ്ങിക്കിടന്ന ധനം ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരം ഊഹക്കച്ചവടം ഇവയില്‍നിന്നും ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് നല്ല സമയമാണ്. വിദ്യാവിജയം പ്രതീക്ഷിക്കാം ഉത്സാഹം വര്‍ധിക്കും. ഉയര്‍ച്ച ഉണ്ടാകും. ഉറ്റവരുടെ വേര്‍പാട് ഉണ്ടാകാന്‍ സാധ്യത കാണുന്നു. ഭാര്യ, സന്താനങ്ങള്‍ക്ക് രോഗസാധ്യതയുണ്ട്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ സൂക്ഷിക്കുക.
പൂരാടം:
ധനലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ കാലമാണ്. വാക്കുതര്ക്കങ്ങളില് വിജയം, കേസുവഴക്കുകള്‍ അനുകൂലമായി ഭവിക്കും. വ്യപാരത്തില്‍ ലാഭമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്, തൊഴില്‍പരമായി യാത്രചെയ്യേണ്ടതായിവരും. പൂര്‍വികസ്വത്ത് കടപ്പെടുത്തേണ്ടതായി വന്നേക്കാം. ചില ചില്ലറ ദേഹാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടാം.
ഉത്രാടം:
മനസ്സുഖം, കുടുബസൗഖ്യം ഇവ ലഭിക്കും. വീട്ടില്‍ അതിഥി സല്‍ക്കാരങ്ങള്‍ നടക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ പറ്റുന്ന സമയമാണ്. ഉദ്യോഗസ്ഥന്മാര്ക്ക് മേലധികാരികളുടെ പ്രീതി ലഭിക്കും. പ്രമോഷന് ലഭിക്കും. ഉത്സാഹവും തന്റേടവും വര്‍ധിക്കും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കാന്‍ സാധ്യത. വീടുവിട്ടു നില്ക്കേണ്ടതായിവരും. ഭാര്യയ്ക്ക് രോഗാദി അരിഷ്ടതകള്‍ക്ക് സാധ്യത. പിതാവിന് ദുരിതത്തിനു സാധ്യത കാണുന്നു.
തിരുവോണം:
പങ്കാളിയില്‍ നിന്നു നല്ല അനുഭവം പ്രതീക്ഷിക്കാം. വ്യാപാരാദികളില്‍ ധനലാഭം ഉണ്ടാകും. ഉത്തരവാദപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭ്യമാകും. കാര്യങ്ങള്‍ മന്ദഗതിയില്‍ മാത്രമേ നീങ്ങൂ. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ കാലമാണ്. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ പ്രീതി, ഉദ്യോഗ ഉന്നതി ഇവ പ്രതീക്ഷിക്കാം. ചിലപ്പോള്‍ അമിത ചെലവ് വന്നേക്കാം. ഭാര്യയ്ക്ക് ചെറിയ രോഗ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
അവിട്ടം:
ആരോഗ്യം മെച്ചപ്പെടും. സ്വസ്ഥത ഉണ്ടാകും. മനസ്സുഖം ലഭിക്കും. എതിരാളികള്‍ നിഷ്പ്രഭരാകും. കുടുംബസ്വത്ത് ലഭിക്കാന്‍ സാധ്യത. ഉദ്യോഗസ്ഥന്മാര്ക്ക് ഉന്നതി ലഭിക്കാം. വിദ്യാര്‍ഥികള്‍ക്കു കാലം അനുകൂലമാണ്. യാത്രകളില്‍ നിന്നും ധനലാഭം ഉണ്ടാകും. സഹോദരന്മാരുമായി കലഹിക്കേണ്ടതായിവരും. സന്താനദുരിതം ഉണ്ടാവാം. കോപം നിയന്ത്രിക്കുക.
ചതയം:
സ്നേഹിതരില്‍ നിന്നും സഹായം ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള മാര്‍ഗം തെളിയും. അപവാദശ്രവണത്തിനു സാധ്യതയുണ്ട്. ചിലപ്പോള്‍ ശ്രമങ്ങള്‍ വിഫലമായേക്കാം. സമാധാനക്കുറവ് അനുഭവപ്പെടാം. സര്‍ക്കാരില്‍ നിന്നും ദുരിതങ്ങള്‍ ഉണ്ടാവാം. കര്മമേഖലയില് ക്ലേശങ്ങള്‍ അനുഭവപ്പെടാം. രോഗദുരിതങ്ങള്ക്ക് സാധ്യത കാണുന്നു.
പൂരുരുട്ടാതി:
ഏതുമേഖലയില്‍ പ്രവർത്തിക്കുന്നവര്‍ക്കും ഗുണകരമായ കാലഘട്ടമാണ്. ധനലാഭം, വിദ്യാലാഭം, ഉന്നതി, ഉയര്‍ച്ച, തൊഴില്‍ മേന്മ, സുഖം, സന്തോഷം ഇവ ഉണ്ടാകാം. അപ്രതീക്ഷിത ധനലാഭവും കാണുന്നു.
ഉത്തൃട്ടാതി:
ഗൃഹസുഖം ലഭിക്കും. മനസ്സിനും ശരീരത്തിനും ഉല്ലാസം ഉണ്ടാവും. സന്താനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് സന്താനലാഭം ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാവിജയം. ഉദ്യോഗസ്ഥര്‍ക്ക് അധികാരവര്ധന ഉണ്ടാകും. വ്യാപാരത്തില്‍ ധനലാഭം, ഉന്നതി ഇവ ലഭിക്കും. പങ്കാളിക്ക് അസുഖങ്ങള്‍ ബാധിച്ചേക്കാം. സഹോദരങ്ങളുമായി പിണങ്ങാതെ ശ്രദ്ധിക്കണം.
രേവതി:
ഈ നക്ഷത്രക്കാര്‍ക്ക് സര്വശുഭകരമായ മാസമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാ ഉന്നതി. ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി. ഉദ്യോഗക്കയറ്റം. വ്യവസായം ചെയ്യുന്നവര്‍ക്ക് ധനലാഭം. ഭാര്യാസന്താനസൗഖ്യം, മനസ്സുഖം ഇവ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക