ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് വയോധികന് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാന്‍ ശുപാര്‍ശ. മകനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഡ്രൈവറുടേത് അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിങ്ങെന്നു മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് നല്കി.
ഡ്രൈവർ ചേർത്തല പാണാവള്ളി കൊച്ചുതറ വീട്ടിൽ കെ.വി.ശൈഷിന് ആലപ്പുഴ ആർടിഒ കാരണം കാണിക്കൽ നോട്ടിസ് നൽകി.
സിസിടിവി ദൃശ്യങ്ങൾ, അപകട സ്ഥലത്ത് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക