ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതിനു അരമണിക്കൂർ മുമ്പ് നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറൽ.
അവാർഡ് പ്രഖ്യാപനത്തിനായി ടെൻഷനടിച്ച് കാത്തിരിക്കുന്ന അപർണ ബാലമുരളിയെ വിഡിയോയിൽ കാണാം. കാറിലിരുന്ന് സിദ്ധാർഥ് ആണ് വിഡിയോ പകർത്തിയിരിക്കുന്നത്.
അപർണയോട് എന്തിനാണ് ഈ സമയത്തു ടെൻഷൻ എന്നു സിദ്ധാർഥ് ചോദിക്കുമ്പോൾ, ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിന്റെ ടെൻഷനിലാണ് എന്നാണു മറുപടി. കാറിൽ തനിക്ക് ഒപ്പമുള്ളവരോട് പിന്തുണ നൽകാന് നടി ആവശ്യപ്പെടുന്നതും കാണാം.
സുഹൃത്തുക്കൾ ആശംസകൾ നേരുമ്പോൾ, അവാർഡ് ലഭിക്കുമോ എന്ന ആശങ്കയിൽ ഇരിക്കുകയാണ് അപർണ. ചിരിച്ചും കളിച്ചും ടെൻഷൻ മറയ്ക്കാൻ ആകുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും മുഖത്ത് അത് പ്രകടമാണെന്ന് ആരാധകരും കമന്റ് ചെയ്യുന്നു.
View this post on Instagram
പൊള്ളാച്ചിയിൽ ചിത്രീകരിക്കുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ദേശീയ അവാർഡ് പ്രഖ്യാപനം നടക്കുമ്പോൾ അപർണ. സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. അപർണയെ അനുമോദിച്ച് സെറ്റിൽ വിജയാഘോഷങ്ങളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക