കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു നടി നിത്യ മേനോന്റെ വിവാഹ വാർത്ത. നിത്യാ മേനോൻ മലയാളത്തിലെ മുൻനിരയിലിലുള്ള യുവ നടനുമായി അടുപ്പത്തിലാണെന്നും ഇരുവരും വിവാഹിതരാകുവാൻ പോകുകയാണെന്നുമായിരുന്നു ചർച്ചകൾ.
എന്നാൽ തന്നെ പറ്റിയുള്ള വാർത്തകളിൽ പ്രതികരണവുമായി താരം തന്നെ രംഗത്ത് വരികയാണുണ്ടായത്. തന്നെ കുറിച്ചുള്ള വാർത്തകൾ തള്ളിക്കളയുകയാണ് താരം. തന്റെ വിവാഹ വാർത്തകളെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞെന്നും ഇനി താൻ ബ്രേക്ക് എടുത്താൽ ഗർഭിണിയാണെന്നായിരിക്കും വാർത്തകൾ വരുന്നതെന്നും നിത്യ പ്രതികരിച്ചു.
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെഡാനുമായി ഹ്യുണ്ടേയ്
ഇതിനു മുൻപ് തനിക്കൊരു ബ്രേക്ക് എടുക്കേണ്ടി വന്നപ്പോൾ ഗർഭിണിയാണെന്ന് വാർത്തകൾ വന്നിരുന്നു. കഥകൾ പ്രചരിപ്പിക്കുന്നവർ കുറച്ചുകൂടി ചിന്തിക്കണമെന്നും നിത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക