സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കും. ആദ്യ അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും ഇന്ന് രാവിലെ 11 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പ്രവേശന നടപടികള്‍ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ നടക്കും.
രണ്ടാം അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 24 നു പ്രവേശനം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക