മലയിന്‍കീഴ്: മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജ് സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കി.
മാറനല്ലൂര്‍ പഞ്ചായത്ത് നിവാസികളായ 35 വയസിന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പരിപാടിയുടെ സിലബസ് തയ്യാറാക്കിയത് വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.
മൈക്രോസോഫ്ട് ഓഫീസ്, യുട്യൂബ്, ഇ – മെയില്‍, ബില്‍ പേയ്മെന്റ്, മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍സ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ്സ്, ഡിജി ലോക്കര്‍ തുടങ്ങിയവയിലാണ് ഒരാഴ്ച ദൈര്‍ഘ്യമുള്ള പരിശീലനം നടത്തിയത്.
പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കോളേജ് മാനേജര്‍ ഫാ.ഡോ.ടിറ്റോ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ.ജോളി ജേക്കബും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ലിബി കുര്യന്, അദ്ധ്യാപകരായ ലക്ഷ്മി വി, ദീപ്തി റാണി എസ്.എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക