തിരുവനന്തപുരം: പരശുവയ്ക്കലിൽ കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ
വെട്ടി പരിക്കേപിച്ചു. പരശുവയ്ക്കൽ സ്വദേശി ശിവശങ്കരൻ 73 നാണ് നലാംഗ സംഘമാണ് വെട്ടി പരിക്കേല്പിച്ചത് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിവശങ്കരൻ ബൈക്കിൽ കുടുംബ വീട്ടിൽ എത്തിയപ്പോൾ സമീപത്ത് നിന്നും മദ്യപിച്ചിരുന്ന യുവാക്കളെ കണ്ടു ,അപ്പോൾ എന്തിന് ഇവിടെ നിൽക്കുന്നുയെന്ന് ചോദിച്ചതോടെയാണ് കഞ്ചാവ് മാഫിയ സംഘം ശിവശങ്കരനെ മർദ്ദിക്കുകയും ചെയ്തു അതിന് ശേഷം ആക്രമികൾ ഇയാളുടെ ബൈക്കും എടുത്ത് കൊണ്ടുപോയി.
നാട്ടുകാർ ബന്ധുക്കളെ അറിയിക്കുകയും പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിയെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക