ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിൽ ശ്രീകണ്ഠപുരം മേഖലയിലെ രണ്ട് കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. ചെമ്പന്തൊട്ടി തോപ്പിലായിൽ കരിമ്പോലിക്കൽ ആലീസിന്റെ വീട്ടുമുറ്റത്തെ കിണർ ആൾമറയടക്കം ഇടിഞ്ഞുതാഴ്ന്നു. വീടും അപകടഭീതിയിലാണ്.
വിവരമറിഞ്ഞ് റവന്യൂ അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ശ്രീകണ്ഠപുരം നഗരസഭയിലെ ചെരിക്കോട് താമസിക്കുന്ന കുറ്റിക്കൽ ജോബിയുടെ വീടിനോട് ചേർന്ന് മതിലും കിണറും ഇടിഞ്ഞുതാഴ്ന്നു. നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക