വെള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന ടി.വി.ഗോവിന്ദൻ പതിമൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. അന്നൂരിൽ നടന്ന അനുസ്മരണ പരിപാടി മുൻ എം എൽ എ കെ പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു.
ടി.വി.ഗോവിന്ദന്റെ പൊതുജീവിതം മാതൃകാപരമെന്ന് മുൻ എം എൽ എ കെ.പി.കുഞ്ഞികണ്ണൻ പറഞ്ഞു. നാടിന്റെ പൊതുകാര്യ വിഷയത്തിൽ കണിയേരി ഗോവിന്ദൻ എന്ന നേതാവിന്റെ ഇടപെൽ രാഷ്ട്രിയ പ്രവർത്തകർക്ക് മാതൃകയാണെന്നും ഇത്തരം നേതാക്കളുടെ അഭാവം കുറഞ്ഞു വരികയാണെന്നും അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെ.ടി.ഹരീഷ് അധ്യക്ഷത വഹിച്ചു.
ഡി സി.സി സെക്രട്ടറി എ.പി.നാരായണൻ , ബ്ലോക്ക് പ്രസിഡണ്ട് വി.സി.നാരായണൻ , നഗരസഭാ കൗൺസിലർ എ. രൂപേഷ്, പി.രത്നാകരൻ കാരയിൽ സുകുമാരൻ .വി..എം. പീതാംബരൻ . – കെ.വി. ഭാസ്ക്കരൻ ,.കെ.എം. ശ്രീധരൻ വി.എം. ദാമോദരൻ മാസ്റ്റർ, ഇ.പി. ശ്യാമള. വി ടി.വി.രാഘവൻ , കെ എം വിജയൻ . പറമ്പത്ത് രവി.എം.വി. വൽസല . കെ.എം. നാരായണൻ , മുട്ടിൽ മോഹനൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക