പാറശ്ശാല: കിഴങ്ങു വിളകൾ കൃഷി സംപ്രദായങ്ങളിൽ ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ മാറ്റത്തെ ചെറുത്തു ജീവിത സുരക്ഷയ്യ്ക്ക് അനിവാര്യമാണെന്ന് നെയ്യാറ്റിൻകര എം. എൽ. എ. കെ. അൻസലൻ പറഞ്ഞു. കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം ചെങ്കൽ, കുളത്തൂർ, കാരോട് പഞ്ചായത്തിൽ നടപ്പാക്കുന്ന കിഴങ്ങു വിള പദ്ധതിയുടെ ഉദ്ഘാടനനവും കാർഷിക ഉപാധികളുടെയും മരച്ചീനി ചിപ്സ് ആക്കുന്ന യന്ത്രങ്ങളുടെയും വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ്സ് കെ ബെൻ ഡാർവിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി ടി സി ആർ ഐ ഡയറക്ടർ ഡോ. എം. എൻ. ഷീല മുഖ്യ പ്രഭാഷണം നടത്തി. ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. ജി. ബൈജു, ഡോ. ജി. സുജ, ഡോ. ഡി. ജഗനാഥൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു.
കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനൻ, കാരോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്കുമാർ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം. രാജാഗോപാലൻ നായർ, മെമ്പർമാരായ ശോഭന ബൈജു, ജെ. സുധാകുമാരി, സീനിയർ ടെക്നിഷ്യൻ ഡി ടി റെജിൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക