ഇൻറർ നാഷണൽ ഓർഗനൈസേഷൻ ആയ നാദവും കേരളത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നൃത്ത സമന്വയം കലാ ഗൃഹവും ചേർന്ന് നന്ദികേശ്വര ഇൻറർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ് ഡാൻസ് കോമ്പറ്റീഷൻ സെപ്റ്റംബർ 21 മുതൽ 25 വരെ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.
ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം കേരളനടനം കഥക് ഒഡീസി നാടോടിനൃത്തം സംഘനൃത്തം, സെമി ക്ലാസിക്കൽ ഡാൻസ് നാട്ടുവാങ്കം, എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.സോളോ ഡ്യുവറ്റ് ഗ്രൂപ്പ് ജൂനിയർ സീനിയർ യൂത്ത് ഓപ്പൺ ആയി തിരിച്ചാണ് മത്സരം.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും . കലാമണ്ഡലം ഇന്ദിര,
പ്രസാദ് ഭാസ്കരൻ , ജോയി കൃഷ്ണ, കലാമണ്ഡലം സിന്ദുജ രാജീവ് സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക