കാസർഗോഡ് ജില്ലയിലെ കിനാനൂർകരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പരും സഹിതം ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാവണം. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750/ രൂപ പ്രതിഫലം ലഭിക്കും.
നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ : 04672235955.
പ്രതികരിക്കാൻ ഇവിടെ എഴുതുക