ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി വരുന്നു. നടി റിച്ച ഛദ്ദയും നടനും മോഡലുമായ അലി ഫസലുമാണ് വിവാഹിതരാവുന്നത്. 2021ല്‍ വിവാഹിതരാവാനിരുന്നതാണ് ഇരുവരും.
എന്നാല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇത് നീളുകയായിരുന്നു. എന്നാല്‍ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് റിച്ച ഛദ്ദ. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലാണ് റിച്ച ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
ഞങ്ങള്‍ ഈ വര്‍ഷം തന്നെ വിവാഹിതരാവും. ഞങ്ങളെ സംബന്ധിച്ച് ആവേശമുണ്ടാക്കുന്ന ഒന്നാണ് അത്. അതേസമയം കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും ഒഴിവാത്തതിനാല് ഞങ്ങള്‍ക്ക് ആശങ്കയുമുണ്ട്. അതിനാല്‍ ആ ഉത്തരവാദിത്തം ഞങ്ങള്‍ കാട്ടേണ്ടതുണ്ട്.
തെറ്റായ കാരണങ്ങളുടെ പേരില്‍ ഞങ്ങള്‍ക്ക് വാര്‍ത്തയില്‍ ഇടം പിടിക്കണമെന്നില്ല. മറ്റൊരു കാര്യം ഞങ്ങളുടെ തിരക്കാണ്. മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പുനരാരംഭിച്ചതോടെ ഞങ്ങള്‍ ഇരുവരും വലിയ തിരക്കുകളിലാണ്. അതിനാല്‍ത്തന്നെ രണ്ടുപേരുടെയും സമയം നോക്കി വേണം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍, റിച്ച ഛദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക