പ്രായം മുപ്പത് കഴിഞ്ഞാൽ സ്ത്രീകൾ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഉറക്കം, വ്യായാമം, ഇരുന്നുള്ള ജോലി, വെള്ളം കുടിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
അസ്വാഭാവികമായ ആർത്തവചക്രം കാരണം നിങ്ങൾക്ക് അസ്വാഭാവികവും അപ്രതീക്ഷിതവുമായ യോനിയിൽ രക്തസ്രാവമുണ്ടെങ്കിൽ ഉടൻ ഒരു വിദഗ്ധനെ സമീപിക്കുക.
വ്യായാമം കുറയുന്നതിലൂടെ മുപ്പത് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും രോഗങ്ങൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, ദിവസവും ഒരു 15 മിനിട്ട് എങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. നിങ്ങൾ ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു.
കൂടുതൽ സമയം ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് കമ്പ്യൂട്ടറിൻറെ മുമ്പിലിരുന്ന് ജോലി ചെയ്യുന്നവർക്ക് നടുവേദന വരാനുളള സാധ്യത ഉണ്ട്. 8-9 മണിക്കൂർ വരെ കമ്പ്യൂട്ടറിൻറെ മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകൾ ഇടക്ക് ഒന്ന് എഴുന്നേൽക്കുന്നതും നടക്കുന്നതും നല്ലതാണ്.
കുറഞ്ഞത് ഒരു എട്ട് മണിക്കൂർ എങ്കിലും ഉറങ്ങണം. ഉറക്കകുറവ് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക