ബോളിവുഡ് ഏറെക്കാലമായി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ ഖാന് നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ആമിര്‍ ഖാന് ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ചിത്രം നാളെ തിയറ്ററുകളിലെത്താനിരിക്കെ പ്രിവ്യൂ കണ്ട പ്രമുഖരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് വീഡിയോ രൂപത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ചിത്രം കണ്ട ഒരാള്‍ സംവിധായകന് പ്രിയദര്‍ശനാണ്. ചിത്രത്തെയും ആമിര്‍ ഖാനെയും പ്രശംസിക്കുകയാണ് പ്രിയന്.
ആമിര്‍ ഖാന് സിനിമകളല്ല ഉണ്ടാക്കാറ്. മറിച്ച് ശ്രമങ്ങളാണ്. അദ്ദേഹത്തിന്റെ അത്തരം പരിശ്രമങ്ങളൊക്കെ എല്ലായ്പ്പോഴും നമ്മെ ആകര്‍ഷിക്കാറുണ്ട്. ഈ ചിത്രവും എനിക്ക് അങ്ങനെയാണ് തോന്നിയത്. എനിക്ക് ശരിക്കും ഈ ചിത്രം ഇഷ്ടപ്പെട്ടു, പ്രിയദര്ശന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക