പാറശ്ശാല നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതി സൂര്യകാന്തി മികവുത്സവം ധനുവച്ചപുരം ഗവ: ഐ.ടി ഐ ക്യാംപസിൽ പാറശ്ശാല എംഎൽഎ
സി.കെ ഹരീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടടുന്ന ഈ വേളയിൽ വിദ്യാഭ്യാസത്തിന് പോലും സ്വാതന്ത്ര്യമില്ലാത്ത പെൺകുട്ടികൾ ഏറെ യുള്ള നാടാണ് ഇന്ത്യ. പക്ഷേ ഇതിൽ നിന്നും വ്യത്യസ്തമായി കേരളം 50 വർഷം മുൻപേ എല്ലാപേർക്കും വിദ്യാഭ്യാസം എന്ന നേട്ടം കൈവരിച്ചു.അതിന് ഉദാഹരണമാണ് പെൺകുട്ടികൾ നിറഞ്ഞിരിക്കുന്ന ഈ വേദി. സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മികവ് ഉത്സവ മായ സൂര്യകാന്തി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്പീക്കർ.
സർക്കാർ സ്കൂളുകൾ 100 % വിജയം കൈവരിക്കുന്ന നിലയിലേക്ക് യുയർന്നു. സർക്കാർ സ്കൂളുകളിൽ സ്വകാര്യ സ്കൂളുകളെ വെല്ലുന്ന രീതിയിൽ ആണ് അടിസ്ഥാന സൗകര്യ വികസനം ഈ കാലഘട്ടത്തിൽ ഉണ്ടായി എന്ന് നാം വിസ്മരിക്കരുത്.
ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, കുട്ടികൾക്കിടയിൽ അവകാശബോധം ശക്തിപ്പെടുത്തിന്നതിനായി മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ഭരണഘടനയുടെ കോപ്പി നൽകി.
ജില്ലാ പോലീസ് മേധാവി ഡോ: ദിവ്യ വി.ഗോപിനാഥ് ഐ.പി. എസ്, ഡോ. ബിജു ബാലകൃഷ്ണൻ . സൂര്യകാന്തി കോ: ഓഡിനേറ്റർ മുരുകൻ കാട്ടാക്കട എന്നിവർ വേദിയിൽ മുഖ്യ പ്രഭാഷണം നടത്തി.
നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള സൂര്യകാന്തി പുരസ്കാരം നൽകി. ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള പുരസ്കാരവും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക