കോഴിക്കോട്: താമരശേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ വി.എസ്.സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നു രാവിലെ 7.15ന് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ സനൂജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് 3 വരെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രാത്രി 10ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക