ഇന്ന് മുതൽ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ ആഹ്വാനമാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്.
എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളും ത്രിവര്‍ണ്ണ പതാക വീടുകളില്‍ പാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.
വയനാട് വള്ളിയൂർക്കാവ് കവുംപുര പണിയ കോളനിയിൽ സബ് കലക്ടർ ആർ ശ്രീലക്ഷ്മി പതാക ഉയർത്തി. ഡെപ്യൂട്ടി കളക്ടർ ഗോപിനാഥ്, തഹസിൽദാർ അഗസ്റ്റിൻ, ഊരു മൂപ്പൻ കരുണൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം മധുരം വിതരണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക