നന്നായി കലക്കി എടുത്ത മോരില്‍ കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് അല്പം ഉപ്പും കൂടി ചേർത്ത് ഇളക്കി കുടിച്ചാല്‍ കിട്ടുന്ന രുചി പറയാന്‍ കഴിയില്ല.. വേനൽക്കാലത്ത് ഏറ്റവും നല്ല ദാഹശമനി ഇത് തന്നെയാണ് എന്നതില്‍ യാതൊരു തർക്കവും ഇല്ല. വെയില് കൊണ്ട് വീടിനുള്ളിലേയ്ക്ക് കടന്നു വരുന്ന അതിഥികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച പാനീയവും ഇത് തന്നെയാണ്.
നല്ല നാടന്‍ തൈര് കുറച്ചു ഒക്കെ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.പക്ഷെ അത് മോരായി കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിനു നല്ലത്..തൈര് നന്നായി കടഞ്ഞെടുത്താല്‍ നല്ല വെണ്ണയും കൂടാതെ ഫാറ്റ് തീരെയില്ലാത്ത മോരും കിട്ടും.
തൈരില്‍ നിന്ന് വെണ്ണ എളുപ്പത്തില്‍ വേർതിരിച്ചെടുക്കാൻ ഒരു വഴി ഇതാ. തൈര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം മിക്സിയില്‍ ഇട്ടു അഞ്ചു മിനിറ്റ് നന്നായി അടിക്കുക. പിന്നീട് കുറച്ചു നേരം അനങ്ങാതെ വെച്ചിരുന്നാല്‍ വെണ്ണ മുകളില്‍ അടിഞ്ഞു വരുന്നതായി കാണാം..ഇത് ഒന്ന് കടഞ്ഞെടുത്താല്‍ വെണ്ണ മുഴുവനായി എടുക്കാം.
തൈര് ഒരിക്കലും ചൂടാക്കരുത് എന്നാണ് ആയുര്‍വേദ ശാസ്ത്രം പറയുന്നത്. പക്ഷെ വെണ്ണ നീക്കിയ മോര് എടുത്തു ചൂടാക്കാം. അത് കൊണ്ട് കറി വെയ്ക്കാന്‍ വെണ്ണ നീക്കിയ മോര് മാത്രം എടുക്കുക..
കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ B 12 എന്നീ ഘടകങ്ങള്‍ മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്..
എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് കാത്സ്യം വളരെ അത്യാവശ്യമാണ്..അത് കൊണ്ട് കറിവേപ്പില ഇട്ട മോര് കുടിയ്ക്കുന്നത് വളരെ ഉചിതമാണ്.
വേനൽക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സംഭാരം കുടിക്കുന്നത് നല്ലതാണ്..
തളർച്ചയകറ്റി ശരീരത്തിന് ഊർജ്ജം പകരാന്‍ സംഭാരം കുടിക്കുന്നത് മൂലം സഹായിക്കും.
ഭക്ഷണം കഴിഞ്ഞ ശേഷം മോര് കുടിക്കുന്നത് ദഹനം എളുപ്പത്തില്‍ ആക്കാന്‍ സഹായിക്കുന്നു..
ഒപ്പം മലബന്ധം പോലെയുള്ള അസുഖങ്ങള്‍ മാറികിട്ടും.
.
കഫം ,വാതം എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ മോര് കുടിക്കരുത് എന്ന് പൊതുവേ പറയുമെങ്കിലും വെള്ളം ചേർത്ത് കഴിക്കുന്നത് കഫശല്യം,വാത ശല്യം എന്നിവ കുറയ്ക്കാന്‍ വളരെ സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക