Home ASTROLOGY അശ്വതി, ഭരണി, കാർത്തിക കാൽഭാഗം ചേരുന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും;...

അശ്വതി, ഭരണി, കാർത്തിക കാൽഭാഗം ചേരുന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും; മിഥുനക്കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യ ദിനങ്ങളായിരിക്കും കൂടുതൽ മെച്ചം; 2022 ഓഗസ്റ്റ് 14 മുതൽ 20 വരെയുള്ള ദിവസങ്ങളിലെ 12 കൂറുകാരുടെയും ഫലങ്ങൾ

2022 ഓഗസ്റ്റ് 14 മുതൽ 20 വരെയുള്ള ദിവസങ്ങളിലെ 12 കൂറുകാരുടെയും ഫലങ്ങൾ

മേടക്കൂറ്

അശ്വതി, ഭരണി, കാർത്തിക കാൽഭാഗം ചേരുന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് സന്തോഷ അനുഭവങ്ങൾ ഉണ്ടാകും.

പ്രശസ്തി ഉയരും. മനഃസമാധാനത്തിന് വഴിയൊരുങ്ങും. വാഹനലാഭം, ധനനേട്ടം, സന്തോഷം എന്നിവയും പ്രതീക്ഷിക്കാം. ടെൻഷൻ, മുൻകോപം എന്നിവ വന്നു പെടാതെ നോക്കുക. സ്ത്രീകൾ മുഖേന ക്ലേശങ്ങളും വന്നുചേരാം. കുടുംബത്തിൽ നിന്ന് അകന്നു താമസിക്കേണ്ടി വരുന്നതാണ്.

സർപ്പ പ്രീതി, ഗണപതി പ്രീതി, ശിവപ്രീതി, സുബ്രഹ്മണ്യ പ്രീതി എന്നിവ അനിവാര്യമാണ്.

ഇടവക്കൂറ്

കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ചേർന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ ധന നേട്ടത്തിനും തൊഴിൽമാറ്റത്തിനും ധനധാന്യാദി സമൃദ്ധി എന്നിവ ഉണ്ടാകുമെങ്കിലും മനഃപ്രയാസങ്ങൾ ചില കാര്യത്തിൽ നേരിടേണ്ടി വരും.

ഈ വാരത്തിന്റെ ആദ്യഭാഗം കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. ശരീരത്തിൽ മുറിവ്, ചതവ്, രക്ത സംബന്ധമായ രോഗങ്ങൾ, ഉദരസംബന്ധമായ രോഗങ്ങൾ വന്നുപെട്ടാൽ അതിശയപ്പെടാനില്ല.

ശിവനു ധാര, കൂവള മാല എന്നിവ സമർപ്പിച്ചു ശിവപ്രീതിക്കായി നിർബന്ധമായും ക്ഷേത്രദർശനം നടത്തേണ്ടതാണ്. ദേവിക്ക് രക്തപുഷ്പാഞ്ജലി, നെയ് വിളക്ക് എന്നിവയും സർപ്പത്തിന് നൂറും പാലും, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

മിഥുനക്കൂറ്

മകയിരത്തിന്റെ ബാക്കി പകുതിയും തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ചേർന്ന് മിഥുനക്കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യ ദിനങ്ങളായിരിക്കും കൂടുതൽ മെച്ചം.

മനഃസ്സമാധാനം, ശത്രുനാശം, ധനലാഭം എല്ലാവരാലും ബഹുമാനിക്കപ്പെടുകയും സ്ഥാനമാനലാഭം, പേരും, പ്രശസ്തിയും, കാര്യവിജയം എന്നിവയും ഉണ്ടാകും. എന്നാൽ കർമക്ലേശങ്ങളും മനഃക്ലേശങ്ങളും ബന്ധുക്കളുമായിട്ട് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാതെ നോക്കണം. ചെലവും അധികമാകാതെ നോക്കുക.

ശ്രീകൃഷ്ണസ്വാമിക്ക് രാജഗോപാല അർച്ചന, തുളസിമാല, സഹസ്രനാമർച്ചന. ഭദ്രേങ്കൽ കടുംപായസം, ഗണപതി പ്രീതി, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

കർക്കടകക്കൂറ്

പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ ധനധാന്യാദി വസ്ത്രാഭരണാദി നേട്ടം, സന്തോഷം, ഭൂമി ലാഭം, സുഖം, സമാധാനം എന്നിവയും നേട്ടങ്ങളാണ്.

എന്നാൽ ശത്രുക്ലേശം, സന്താനത്താൽ വിഷമതകൾക്കും കർമക്ലേശങ്ങൾ എന്നിവയും വന്നുപെടാം. മറ്റുള്ളവരുമായി തർക്കങ്ങൾക്ക് ഇടയാകരുത്. വാരത്തിന്റെ അവസാന പകുതിയിൽ വാക്കുകൾ പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. കണ്ണിന് ദീനം പിടിപെടാം.

ശിവനു ധാര, പഞ്ചാക്ഷരി ജപം, ശനി ഗായത്രി ജപം, ഗണപതി പ്രീതി എന്നിവ അനിവാര്യമാണ്.

ചിങ്ങക്കൂറ്

മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാൽ ഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്കു ഈ വാരത്തിൽ ധന നേട്ടത്തിനും സ്ഥാനമാന നേട്ടം, സന്താനങ്ങളെ കൊണ്ട് സന്തോഷ അനുഭവങ്ങൾ ഗൃഹം, വാഹനം, ഭൂമി എന്നിവ വാങ്ങാനും എന്നാൽ ദൂരദേശ യാത്രയ്ക്കും സാധ്യത കാണുന്നുണ്ട്.

Also Read :   ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ ഏതെന്ന് അറിയുമോ? അതിന്റെ പ്രത്യേകതകൾ ഇങ്ങനെ

ബന്ധുക്കളുമായിട്ട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാനും ഉദരരോഗം, ഉഷ്ണ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും സാധ്യത കാണുന്നുണ്ട്. സംഭാഷണം മൂലം ക്ലേശങ്ങൾ വന്നു പെടാനും സാധ്യത ഉണ്ട് ശ്രദ്ധിക്കുക.

മഹാദേവന് ധാര, കൂവളമാല, പഞ്ചാക്ഷരി ജപം, ശ്രീകൃഷ്ണസ്വാമിക്ക് രാജഗോപാല അർച്ചന, സർപ്പ പൂജ എന്നിവയും വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

കന്നിക്കൂറ്

ഉത്രത്തിന്റെ മുക്കാൽഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ ഗുണാനുഭവങ്ങൾ ഏറെയാണ്. തികച്ചും ദൈവാനുഗ്രഹം ഉള്ള വാരമാണ്. സന്താനകാര്യങ്ങൾക്കും വിദേശയാത്രക്കും അനുകൂലമാണ്. വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ശത്രുക്കൾ തലപൊക്കാൻ ഇടയുണ്ട്. ദാമ്പത്യസൗഖ്യം, സർവകാര്യവിജയം, വിദ്യാർഥികൾക്ക് പുരോഗതി എന്നിവ ഫലങ്ങളാണ്. വിരോധങ്ങൾ വന്നുപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പരിഹരിക്കപ്പെടാതെ നിന്നിരുന്ന ചില കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്.

ശാസ്താപ്രീതി, ദേവി പ്രീതി, മഹാവിഷ്ണു പ്രീതി എന്നിവ നേടിയെടുക്കേണ്ടതുണ്ട്.

തുലാക്കൂറ്

ചിത്തിരയുടെ ബാക്കി പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ കർമരംഗത്ത് നല്ല മനസ്സോടുകൂടി പ്രവൃത്തികൾ ചെയ്യേണ്ടതാണ്. എല്ലാം നിയമാനുസൃതമായി മാത്രമേ ചെയ്യാവൂ. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. ഭക്ഷണ ക്രമീകരണം, ചെക്കപ്പുകൾ എന്നിവ കൃത്യമായി നിർവഹിക്കണം. ബന്ധുസമാഗമം, പ്രതീക്ഷിക്കാം. നിയമ സഹായങ്ങൾ ലഭിക്കുകയും ചെയ്യും. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കണം അസമയത്തുള്ള യാത്രകൾ അരുത്. കൂട്ടുകെട്ടുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേസ്– കോടതി പ്രശ്നങ്ങൾ വന്നു പെടാതെ നോക്കണം. അപവാദങ്ങൾ കേൾക്കാൻ ഇടയാകും.

ഗണപതി പ്രീതി, ദേവി പ്രീതി, സർപ്പപൂജ, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും വേണം.

വൃശ്ചികക്കൂറ്

വിശാഖത്തിന്റെ അവസാനപാദം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചിക കൂറുകാർക്ക് ഈ വാരത്തിന്റെ അവസാനത്തോടെ പുതിയ സ്ഥാനമാനലാഭം, അധികാരികളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരിക, കാര്യവിജയം, ശത്രുപരാജയം, സുഖം, പ്രശസ്തി, ബന്ധുസമാഗമം, സർവകാര്യ വിജയം, മനഃസന്തോഷം, സന്താന സൗഭാഗ്യം, സന്താനങ്ങൾ മൂലം സന്തോഷം, വിവാഹം അനുകൂലമാകുമെന്ന വിധം വന്നുചേരാനും കർമക്ലേശങ്ങൾക്ക് മാറ്റം സംഭവിക്കാനും സാധ്യത കാണുന്നു.

ജോലിക്കായോ പഠനത്തിനായോ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്കും ആഗ്രഹം സഫലമാകും. വസ്ത്രാഭരണാദി ലാഭം, ദുഃഖ ശമനം, അഭീഷ്ട ലാഭം എന്നിവയും പ്രതീക്ഷിക്കാം.

ശിവപ്രീതി, ഹനുമാൻ സ്വാമിക്ക് വെറ്റില മാല, ഭദ്രകാളി പ്രീതി എന്നിവ നേടിയെടുക്കേണ്ടതുണ്ട്.

ധനുക്കൂറ്

മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ ധനലാഭം, വസ്ത്രാഭരണാദി ലാഭം, പ്രശസ്തി, രോഗശമനം, സർവകാര്യ വിജയം, സ്ഥാനമാനലാഭം, ശത്രുപരാജയം, സന്താനഭാഗ്യം, മക്കളുടെ സന്തോഷം, ഉന്നതി എന്നിവ ഫലങ്ങളാണ്.

അനുകൂലമായ വിവാഹാലോചനകൾ വന്നുചേരാനും വിദ്യാർഥികൾക്ക് പുരോഗതി തുടങ്ങിയ നല്ല അനുഭവങ്ങൾ ഉണ്ടാകും. അച്ഛൻ ബന്ധുക്കളുമായി അകൽച്ചയ്ക്കും അധിക ധന ചെലവുകൾ വന്നുപെടാനും സാധ്യത കാണുന്നുണ്ട്.

Also Read :   ടി-20 ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി; അത്യപൂർവ്വ റെക്കോർഡുമായി കോണ്‍വാള്‍

ശിവപ്രീതി, സുബ്രഹ്മണ്യ പ്രീതി, സർപ്പപൂജ, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

മകരക്കൂറ്

ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ചേർന്ന മകരകൂറുകാർക്ക് ഈ വാരത്തിൽ തൊഴിൽ ക്ലേശങ്ങൾ മാറി വരാനും സന്താനങ്ങളെ കൊണ്ട് ആഹ്ലാദങ്ങൾ പങ്കുവെക്കാനും സർവകാര്യ വിജയം, ദൂരദേശ യാത്ര, ബന്ധുവിരോധം, ശത്രുക്ലേശം എന്നിവയ്ക്കും സാധ്യത ഉണ്ട്.

ശത്രുപക്ഷത്തുള്ളവരോട് കലഹങ്ങൾക്ക് വഴിയൊരുക്കും. വീട്ടുകാരുമായും കൂട്ടുകാരുമായും പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും മനഃക്ലേശത്തിനും സാധ്യത കാണുന്നുണ്ട്. അപമാനം സഹിക്കേണ്ടി വരിക തുടങ്ങിയ വിഷയങ്ങൾ അനുഭവിക്കേണ്ടി വരുന്നതാണ്.

അയ്യപ്പ പ്രീതി, ശിവപ്രീതി, ദേവി പ്രീതി, സർപ്പപ്രീതി, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

കുംഭക്കൂറ്

അവിട്ടത്തിന്റെ അവസാന പകുതിയും ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ചേർന്ന് കുംഭ കൂറുകാർക്ക്, ഈ വാരത്തിന്റെ തുടക്കത്തിൽ സന്തോഷം, രോഗശമനം, ധനലാഭം, ശത്രുനാശം എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന അവസ്ഥയും സംജാതമാകും. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം.

രക്തദോഷങ്ങൾക്കും ഉദരരോഗങ്ങൾക്കും പ്രത്യേകിച്ച് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾ, സ്ഥാനഭ്രംശം, ബന്ധുക്ലേശം, മനഃക്ലേശം, ധനക്ലേശം, വിശ്വാസവഞ്ചന എന്നിവയും അനുഭവപ്പെടാം. സ്ത്രീകൾ മുഖേന നഷ്ടത്തിനും കുടുംബത്ത് അസ്വാരസ്യങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നുണ്ട്.

ശിവപ്രീതി, ശാസ്താപ്രീതി, ശനി ഗായത്രി,ദേവിക്ക് കുങ്കുമാർച്ചന എന്നിവയും സമർപ്പിച്ച് മുന്നോട്ടുപോവുക.

മീനക്കൂറ്

പൂരുരുട്ടാതിയുടെ അവസാന കാൽഭാഗവും ഉത്ത‌‍ൃട്ടാതിയും രേവതിയും ചേർന്ന് മീനക്കൂറുകാർക്ക് ഈ വാരത്തിൽ സർവകാര്യ വിജയം, രോഗനാശം, പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ഉണ്ടാവുക.

ശത്രുനാശം, സ്ഥാനമാനലാഭം, തൊഴിൽമാറ്റം എന്നിവയ്ക്കും സാധ്യത കാണുന്നു. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ബന്ധുക്കളോ കൂട്ടുകാരോ നിമിത്തം മനഃക്ലേശം, സ്ത്രീകൾ കാരണം വിഷമതകൾ, അപമാനം എന്നിവ ഉണ്ടാവാം. ചില രോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. ഉദര രോഗത്തിനാണ് സാധ്യത.

ശിവപ്രീതി, ദേവി പ്രീതി, സുബ്രഹ്മണ്യ പ്രീതി, മഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപ്പായസം, സർപ്പ പ്രീതി എന്നിവയും നിർബന്ധമായും നേടിയെടുക്കണം.