കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ പതിനേഴു വയസ്സുകാരൻ മുങ്ങി മരിച്ചു.
നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽ നിന്നു പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക