അട്ടപ്പാടിയുടെ സ്നേഹോപഹാരത്തിന് നന്ദി പ്രകടിപ്പിച്ച് കേന്ദ്ര സിനിമ മന്ത്രി ഡോ. എൽ. മുരുകൻ.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആദിവാസികളുടെ ദിനം ആഘോഷിക്കുന്ന ഈ ദിനത്തിൽ കേരളത്തിലെ അട്ടപ്പാടി മേഖലയിലെ ഗോത്ര കലാകാരൻമാർക്ക് വേണ്ടി മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ. വിജീഷ് മണി നൽകിയ അട്ടപ്പാടിയുടെ സ്നേഹോപഹാരം എനിക്ക് ലഭിച്ചു. കേന്ദ്ര മന്ത്രി ഡോ. എൽ. മുരുകൻ ട്വീറ്ററിൽ കുറിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ഭാഷകളിൽ ( ഇരുള, കുറുമ്പ, മുഡുക) സിനിമകൾ ചെയ്ത സംവിധായകൻ വിജീഷ് മണിയാണ് വട്ലക്കി കോപ്റേറ്റീവ് ഫാമിങ് സൊസൈറ്റി യിലെ ഗോത്രകലാകാരൻകാരുടെ സൃഷ്ടി, ലോക ആദിവാസിദിനത്തിൽ ഡെൽഹിയിൽ വെച്ച് നൽകിയത്.
സെക്ടബറിൽ അട്ടപ്പാടിയിൽ നടത്തുന്ന ലോകത്തിലെ ആദ്യത്തെ ഗോത്രഭാഷ ചലച്ചിത്രമേളയുടെ ഫെസ്റ്റിവെൽ ഡയറക്ടറും വിജീഷ് മണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക