സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ഇനി ചെയ്യുന്നില്ലെന്ന് പറയുകയാണ് തമന്ന.
സിനിമകളില്‍ സുന്ദരിയായ നായികയെ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു , അത്തരത്തിലുള്ള സിനിമകള്‍ താനും ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞു.
എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള തന്റെ മനോഭാവം മാറിയതായി തമന്ന പറയുന്നു.
“മുന്‍പ് ഞാന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു.
അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു”, എന്ന് തമന്ന പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക