ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ അനിഖ സുരേന്ദ്രൻ നായികയാകുന്നു.
ഓ മൈ ഡാർലിങ് എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു.
സിനിമയുടെ പൂജ ചടങ്ങിൽ അനിഖ, ലെന, സംവിധായകനായ ആൽഫ്രഡ് എന്നിവർ പങ്കെടുത്തു.
മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക