ജലക്ഷാം രൂക്ഷമായ സാഹചര്യത്തില്‍ ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം.
കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകി. നാളെ മുതലാണ് സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
വെള്ളത്തിന്റെ ഉപയോഗം എത്രയധികം കുറയ്ക്കാൻ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി. ജലക്ഷാമം പരിഗണിച്ച് പൂൾ സെഷനും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക