സഹോദരിമാർക്കൊപ്പമുള്ള റീൽ വിഡിയോ പങ്കുവച്ച് യുവതാരം അഹാന കൃഷ്ണ. കുടുംബത്തോടൊപ്പം സിംഗപ്പൂരിൽ അവധിയാഘോഷത്തിലാണ് നടി.
സഹോദരിമാരായാ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം രസകരമായി ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണ് അഹാന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
‘രഗിസാരി’ എന്ന പ്രശസ്ത ഹിന്ദി ഗാനത്തിനൊപ്പമാണ് അഹാനയും സഹോദരിമാരും ചുവടുവച്ചത്. നാലുപേരുടേയും ചടുലമായ ചുവടുകളും ഗ്ലാമർ വേഷവുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.
പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും സഹോദരിമാരും. മുൻപും ഒരുമിച്ചുള്ള നൃത്തവിഡിയോകൾ ഇവർ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക