വീട്ടമ്മമാർ മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണെല്ലോ. ഇവർ വ്യായാമം പതിവാക്കാന്‍ ശ്രമിക്കുക. ഏത് പ്രായക്കാര്‍ക്കും ഏത് തരം ജോലി ചെയ്യുന്നവര്‍ക്കും വ്യായാമം നല്ലതാണ്. കായികാധ്വാനമില്ലാതെ തുടരുന്ന ആര്‍ക്കും വ്യായാമം നിര്‍ബന്ധവുമാണ്. ബിപി, അമിതവണ്ണം, മാനസികസമ്മര്‍ദ്ദം (സ്ട്രെസ്), ശരീരവേദന തുടങ്ങി പല പ്രശ്നങ്ങളെയും പരിഹരിക്കാന്‍ പതിവായ വ്യായാമം സഹായിക്കും.
ഡയറ്റിലും ചിലത് ശ്രദ്ധിക്കാം…
ഡയറ്റ് എന്നാല്‍ നിത്യേന കഴിക്കുന്ന ഭക്ഷണമെന്ന അര്‍ത്ഥത്തില്‍ മാത്രമെടുക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. നമ്മുടെ ശരീരത്തിന് അടിസ്ഥാനപരമായി ആവശ്യമുള്ള പോഷകങ്ങളെല്ലാം നിത്യേനയുള്ള ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. ഇതിനായി ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍, നട്ട്സ്, സീഡ്സ്, ധാന്യങ്ങള്‍, പരിപ്പ്- പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ദിവസവും ഡയറ്റിലുള്‍പ്പെടുത്തുക.
എണ്ണമയം ഏറിയ ഭക്ഷണം, ജങ്ക് ഫുഡ്, കാന്‍ഡ് ഫുഡ്, പ്രോസസ്ഡ് ഫുഡ്, കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണം, ഫ്ളേവറിന് വേണ്ടി എന്തെങ്കിലും ചേര്‍ത്ത ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക. എപ്പോഴും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ഇതിനായി ഇടയ്ക്കിടെ അല്പാല്പമായി വെള്ളം കുടിക്കുക. കഴിക്കുന്ന ഭക്ഷണത്തിലും മിതത്വം ആവശ്യമാണ്. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. മദ്യപാനം വളരെയധികം പരിമിതപ്പെടുത്തുക.
മാനസികസമ്മര്‍ദ്ദങ്ങളെ നിസാരമാക്കേണ്ട…
ഈ കൊവിഡ് കാലത്ത് ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് മാനസിക സമ്മര്‍ദ്ദം അഥവാ ‘സ്ട്രെസ്’. മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും കാരണങ്ങളുടെ കൂട്ടത്തില്‍ ‘സ്ട്രെസ്’ ഉള്‍പ്പെടുന്നതായി പരിശോധിച്ചാല്‍ മനസിലാക്കാം. അത്രമാത്രം പ്രധാനമാണിത്. മഹാമാരിയുണ്ടാക്കുന്ന ഉത്കണ്ഠകള്‍ മാനസിക സമ്മര്‍ദ്ദം ഉയര്‍ത്താനേ കാരണമാകൂ.
അതിനാല്‍ യോഗ പോലുള്ള രീതികള്‍ പരിശീലിക്കുക. വിനോദത്തിന് പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സംഗീതം, സിനിമ, പൂന്തോട്ട പരിപാലനം, ക്രാഫ്റ്റിംഗ്, വര്‍ക്കൗട്ട് തുടങ്ങി ഏത് മേഖലയിലാണ് സന്തോഷം അനുഭവപ്പെടുന്നതെങ്കില്‍ അതില്‍ കൂടുതല്‍ സമയം ചെലവിടുക. മനസിന് അസ്വസ്ഥതയുണ്ടാക്കും വിധത്തിലുള്ള വാര്‍ത്തകളോടോ, സംസാരങ്ങളോടോ വലിയ താല്പര്യം പുലര്‍ത്താതിരിക്കുക. എല്ലാ പ്രതിസന്ധികള്‍ക്കും അപ്പുറം പ്രകാശപൂര്‍ണമായൊരു ഭാവി ഉദയം ചെയ്യുമെന്ന് തന്നെ വിശ്വസിച്ച് ഇന്നിനെ നേരിടാനുള്ള ധൈര്യം ആര്‍ജ്ജിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക