ആദ്യ ഏകദിനത്തിനിടെ ദീപക് ചാഹറിനെ കാണാനെത്തി സിംബാബ്വെ ബൗളറുടെ കുടുംബം.
ഞാനെന്ന് സ്പര്‍ശിച്ചോട്ടെ എന്നായിരുന്നു ഇതില്‍ ഒരാളുടെ ചോദ്യം. അതിനെന്താ, തൊട്ടോളൂ എന്ന് താരം പറഞ്ഞതോടെ അവര്‍ സന്തോഷത്തിലായി.
ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, ചാഹര്‍ വിനീതനും സുന്ദരനുമാണ് എന്നായിരുന്നു സിംബാബ്വെ താരത്തിന്റെ മറ്റൊരു കുടുംബാംഗത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ മാധ്യമപ്രവര്ത്തകന് വിമല്‍ കുമാറാണ് ദീപക് ചാഹറും സിംബാബ്വെ ബൗളറുടെ കുടുംബവും തമ്മിലുള്ള രസകരമായ സംഭാഷണം പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക