ബഡ്ജറ്റ് ഫോണാണോ നോക്കുന്നത്, എങ്കിൽ പോക്കറ്റിലൊതുങ്ങുന്ന വിലയിൽ സാംസങ് ഗാലക്സി എം 33 വാങ്ങാം.
ഇടത്തരം സ്മാർട് ഫോണുകൾ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സാംസങ് എം33 5ജി അവതരിപ്പിച്ചത്.
120Hz റിഫ്രഷ് റേറ്റ്, 25W ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി ഒപ്പം ഒക്ടാ-കോർ 5എൻഎം എക്സിനോസ് പ്രോസസറുമായെത്തുന്ന ഫോൺ ഇരുപതിനായിരം രൂപയിൽ താഴെ വിലയിൽ ലഭിക്കും.
6 ജിബി 128 ജിബി മോഡൽ 18,999 രൂപയ്ക്കും 8 ജിബി 128 ജിബി മോഡൽ 20,499 രൂപയുമാണ് സാംസങ് അവരുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില.
ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ എന്നിവയും ഉപയോഗപ്പെടുത്താനാകും.
എം33 5ജിയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് ഉള്ളത്. ഇരട്ട സിം സ്ലോട്ടുകളുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 12 പ്രവർത്തിപ്പിക്കുന്നത് വൺ യുഐ 4.1 ആണ്. 120Hz റിഫ്രഷ് റേറ്റുളള 6.6-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി-വി ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്.
സാംസങ്ങിന്റെ റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് എം33 5ജി യിലെ റാം ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് 16 ജിബി വരെ വിർച്വലായി വർധിപ്പിക്കാം.
ഫൊട്ടോകൾക്കും വിഡിയോകൾക്കുമായി ഗ്യാലക്സി എം33 5ജിയിൽ ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ.
120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 5 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക