തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍.
ഇപ്പോഴിതാ മലയാള സിനിമയിലേക്ക് കടന്നുവരവിന് ഒരുങ്ങിയിരിക്കുകയാണ് അദ്ദേഹം. പക്ഷേ അത് സംവിധായകനായല്ല, മറിച്ച് നിര്‍മ്മാതാവായാണ് എന്നുമാത്രം. കാർത്തിക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്.
ജിതിന് ഐസക് തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അറ്റന്‍ഷന്‍ഷന്‍ പ്ലീസ്, രേഖ എന്നീ ചിത്രങ്ങളാണ് സ്റ്റോണ്‍ബെഞ്ച് നിര്‍മ്മിക്കുന്നത്. കാർത്തിക് സുബ്ബരാജ്, കാർത്തികേയൻ സന്താനം, നിതിൻ മാർട്ടിൻ എന്നിവരുടെ പങ്കാളിത്തത്തില്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ്.
പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് തമിഴിൽ ഏഴ് സിനിമകളും നാലു വെബ് സീരീസുകളും പൂർത്തിയാക്കിയ സ്റ്റോൺ ബെഞ്ച് വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് മലയാളത്തിലേക്കും രംഗപ്രവേശം ചെയ്യുന്നത്. അറ്റൻഷൻ പ്ലീസ്, രേഖ എന്നീ ചിത്രങ്ങളിലും ഏറെ പുതുമുഖ പ്രതിഭകൾ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക