ഇന്ത്യയിൽ പൾസർ 180 നിർത്തലാക്കി ബജാജ് ഓട്ടോ. മോഡലിന് ഡിമാൻഡ് കുറഞ്ഞതാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൾസർ 180 2018-ൽ നിർത്തലാക്കിയിരുന്നു. പിന്നീട് 2021-ൽ ബിഎസ്6 മോഡലായി കമ്പനി ഇത് വീണ്ടും അവതരിപ്പിച്ചിരുന്നു.
ഇപ്പോള്‍ വിവിധ ഡീലര്‍ സ്രോതസുകള്‍ പറയുന്നത്, അവര്‍ ബൈക്കിന്റെ സ്റ്റോക്ക് സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ മോഡലിന്റെ ഉത്പാദനം അവസാനിപ്പിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.
പുതിയ തലമുറ പള്‍സര്‍ മോഡലുകള്‍ക്ക് ആവശ്യക്കാരില്ലാത്തതും വഴിയൊരുക്കേണ്ടതിന്റെ ആവശ്യകതയുമാണ് നിര്‍ത്തലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക