ദുബായ്: കാലിലെ പരുക്കു കാരണം ഏഷ്യാ കപ്പിൽനിന്നു പുറത്തായ പാക്കിസ്ഥാന്റെ യുവ പേസർ ഷഹീൻ അഫ്രീദിയോട് ആരോഗ്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഇന്ത്യൻ താരങ്ങൾ.
പരുക്കേറ്റ താരത്തിന് കളിക്കാൻ സാധിക്കില്ലെങ്കിലും യുഎഇയിലെത്തിയ ഷഹീന് അഫ്രീദി ടീമിനൊപ്പം പരിശീലനത്തിന് എത്തുന്നുണ്ട്.
തുടർന്ന് മാറിയിരുന്നു താരങ്ങളുടെ പരിശീലനം കാണുകയാണ് ഷഹീൻ ചെയ്യുന്നത്. ഐസിസി ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്റെ പരിശീലനം.
കഴിഞ്ഞ ദിവസം പരിശീലനത്തിനു ശേഷം മടങ്ങവെയാണ് ഇന്ത്യൻ താരങ്ങൾ പാക്ക് യുവതാരത്തെ കാണാനെത്തിയത്. യുസ്വേന്ദ്ര ചെഹൽ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ തുടങ്ങിയ താരങ്ങളെത്തി അഫ്രീദിയോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അതിനിടെയാണ് അഫ്രീദി പന്തിനോട് ‘നിങ്ങളെപ്പോലെ ഒരു ബാറ്ററാകാൻ ശ്രമിക്കുകയാണെന്നു’ പറഞ്ഞത്. ഒറ്റക്കൈകൊണ്ടു സിക്സുകൾ അടിക്കുകയാണു ലക്ഷ്യമെന്നും ഷഹീൻ അഫ്രീദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക