മലയാളിയല്ലെങ്കിലും സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാലും താനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കീർത്തി ചക്ര. ആ സമയത്ത് ലാലേട്ടൻ അവിടെ അടുത്ത് ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഹോട്ടൽ ദൂരെ ആയിരുന്നു. ചിത്രത്തിലെ മുകിലേ മുകിലേ പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഭാരതപ്പുഴ മുഴുവൻ വെള്ളം വറ്റി ഡ്രെെ ആയിരുന്നു.
ഭയങ്കര ചൂടായിരുന്നു ആ സമയത്ത്. തനിക്ക് തലവേദനയുടെ പ്രശ്നം ഉണ്ടായിരുന്നു. ലൊക്കേഷന് അടുത്തായതിനാൽ ഗസ്റ്റ് ഹൗസിലായിരുന്നു ലഞ്ച് അറേഞ്ച് ചെയ്തത്.
താനും തന്റെ ഹെയർ ഡ്രസറും അവിടെ പോയി തനിക്ക് തലവേദനയുണ്ടെന്ന് മനസ്സിലാക്കിയ ലാലേട്ടൻ അദ്ദേഹത്തിന്റെ റൂം എനിക്ക് വിട്ടു തന്നു. അദ്ദേഹം പുറത്ത് വരാന്തയിലെ ചൂട് ഫാനിന് ചുവട്ടിൽ ഇരുന്നു. തനിക്കാെരു ബാം തന്ന് റെസ്റ്റ് എടുക്കൂ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത് .
കലാ മാസ്റ്ററെ വിളിച്ചിട്ട് ലക്ഷ്മിക്ക് നല്ല തലവേദനയുണ്ട്. 45 മിനുട്ട് കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു. എനിക്കത് അവിശ്വസനീയം ആയിരുന്നു. താരമല്ല ഏത് നടനായാലും വലിയ കാര്യമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.
.കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമ ചെയ്യുമ്പോഴുണ്ടായ രസകരമായ സംഭവവും നടി ഓർത്തു. ഈ സിനിമയ്ക്ക് വിളിക്കുന്നതിന് മുമ്പ് ഞാൻ തടിവെച്ചിരുന്നു. അതിനാൽ സെറ്റിലെത്തിയ ശേഷം ഭയങ്കര ഡയറ്റിംഗ് ആയിരുന്നു. പക്ഷെ പിന്നീട് ഡയറ്റിന്റെ ഭക്ഷണം, സെറ്റിലെ ഭക്ഷണം തുടങ്ങി എല്ലാം കഴിക്കാൻ തുടങ്ങിയെന്നും ജയറാം ഇത് കണ്ട് തന്നെ കളിയാക്കിയെന്നും ലക്ഷ്മി ഗോപാലസ്വാമി ഓർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക