ബീജത്തിന്റെ ഗുണനിലവാരം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. മനുഷ്യശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ, പ്രത്യുൽപാദന വ്യവസ്ഥയും അതിന് നൽകുന്ന പോഷകങ്ങളെയും വിറ്റാമിനുകളെയും ആശ്രയിച്ചിരിക്കുന്നു.
ഭക്ഷണങ്ങൾ ഒരു വ്യക്തിയുടെ പ്രത്യുത്പാദന ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കുകയും ബീജത്തിന്റെ ചലനശേഷിയും ഗുണനിലവാരവും വർദ്ധിപ്പിക്കുകയും ചെയ്യും.
വാൾനട്ട്…ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നല്ല ഉറവിടമാണ് നട്സ്. ബീജകോശങ്ങൾക്കുള്ള കോശ സ്തരത്തിന്റെ ഉൽപാദനത്തിന് ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണ്.
ഈ ഒമേഗ -3 ഫാറ്റി ആസിഡുകൾ വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
വാൽനട്ടിലെ അർജിനൈൻ എന്ന അംശം ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്നു.
മുട്ട…പ്രോട്ടീൻ നിറഞ്ഞിരിക്കുന്നതിനാൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണമാണ് മുട്ട.
ദിവസവും മുട്ട കഴിക്കുന്നത് ബീജത്തെ സംരക്ഷിക്കുകയും ചലനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശക്തവും ആരോഗ്യകരവുമായ ബീജത്തിന്റെ ഉൽപാദനത്തിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ചീര…ബീജത്തിന്റെ ആരോഗ്യകരമായ വികാസത്തിന് ഫോളിക് ആസിഡ് അവിഭാജ്യമാണ്. ഇലക്കറികൾ ഫോളിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക