ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 19.5 ഓവറില്‍ 147 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മൂന്ന് വിക്കറ്റ് നേടുന്നതിനൊപ്പം 17 പന്തില്‍ 33 പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഹീറോ. പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. രവീന്ദ്ര ജഡേജ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 29 പന്തില്‍ 35 റണ്‍സാണ് നേടിയത്. ഹാര്‍ദിക്കിനൊപ്പം 52 നേടിയശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്.
മത്സരശേഷം ഒരു രസകരമായ സംഭവമുണ്ടായി. ജഡേജയെ ഇന്റര്‍വ്യൂ ചെയ്തത് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്. മഞ്ജരേക്കറുടെ ചോദ്യം ഏറെ വൈറലായി. ”നിങ്ങള്‍ക്ക് എന്നോട് സംസാരിക്കുന്നതില്‍ ഓക്കേ അല്ലേ, ജഡ്ഡു? ഇതായിരുന്നു മഞ്ജരേക്കറുടെ ആദ്യ ചോദ്യം.
ജഡേജ ‘അതേ, അതേ തീര്‍ച്ചയായും…’ എന്നുള്ള മറുപടിയും നല്കി. വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Sanjay Manjrekar – "You're okay na to talk to me, Jaddu?".
Ravindra Jadeja – "Ya, ya, absolutely".#INDvsPAK #Jadeja #AsiaCup2022 pic.twitter.com/3MzXN1Eh0Z
— Sathvik (@SATHVIK_05) August 28, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക