മുട്ടയെപോലെതന്നെ മുട്ടത്തോടും പോഷകഗുണങ്ങളാൽ സമ്പുഷ്ടവും ആരോഗ്യത്തിന് വളരെ നല്ലതുമാണത്രെ. മുട്ടത്തോടിൽ സിങ്ക്, മാഗനീസ്, കോപ്പർ, ഫോസ്ഫറസ്, ക്രോമിയം എന്നീ മൂലകങ്ങൾധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യത്തിന്റെ കലവറയാണ്.
ശരീരത്തിലെ കാത്സ്യത്തിന്റെ കുറവു മൂലമുണ്ടാകുന്ന എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കുംഉത്തമ പരിഹാരമാണ് മുട്ടത്തോട്.
പ്രായപൂർത്തിയായ ഒരാളുടെ ശരീരരത്തിന്റെ ദൈനംദിന കാൽസ്യത്തിന്റെ ആവശ്യകതകൾനിറവേറ്റാനായി ഒരു മുട്ടത്തോടിന്റെ പകുതി മതിയെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ശരീരത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാനായി മുട്ടത്തൊണ്ടുകൾ ഉണക്കിപൊടിച്ചെടുത്ത് കൊണ്ട് ഏറ്റവും ഫലപ്രദമായ സപ്ലിമെന്റായി ഉപയോഗിക്കാം.
സന്ധികളുടെ ആരോഗ്യത്തിനും മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കുമായി മുട്ടത്തോണ്ടിലെമെംബ്രേയ്ൻ (membrane) എന്നു വിളിക്കുന്ന ചർമ്മ പാളികൾ സഹായിക്കും. ഇത്മുട്ടത്തോടിനും ഇതിനുള്ളിലെ മാംസത്തിനും ഇടയിലായിരക്കും നിലകൊള്ളുന്നത്. മുട്ടപൊട്ടിച്ചു കഴിഞ്ഞശേഷം ശ്രദ്ധിച്ചു നോക്കിയാൽ ഇതിൽ ഒരു തരം ചർമ്മ പാളികൾകാണാവുന്നതാണ്. മുട്ടത്തൊണ്ടുകൾ പൊടി രൂപത്തിലാക്കി കഴിക്കുമ്പോൾ മെംബ്രേയ്നുകൾ ഒരിക്കലും നീക്കം ചെയ്യരുത്.
ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും മുട്ടത്തോട് നല്ലതാണത്രെ.
അൾസറിനും ദഹന പ്രശ്നങ്ങൾക്കും പൊടിച്ച മുട്ടയുടെ തോട് നാരങ്ങാ നീരുമായി ചേർത്ത്ഒരു ലിറ്റർ ചൂട് പാലിൽ മിക്സ് ചെയ്ത് ദിവസവും 2 നേരം കഴിക്കുക. അതുപോലെ 7 മുട്ടയുടെ തോട് പൊടിച്ച് 2 നാരങ്ങയുടെ നീരും അൽപം തേനും ചേർത്ത് ഫ്രിഡ്ജിൽ വച്ച്ഒരാഴ്ചയ്ക്ക് ശേഷം ഉപയോഗിച്ചാൽ തൈറോയ്ഡ് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.
രക്തം ശുദ്ധീകരിക്കാൻ മുട്ടത്തോട് വളരെ നല്ലതാണ്. ഇതിനായി ആദ്യം 5 മുട്ടയുടെ തോട് 3 ലിറ്റർ വെള്ളത്തിൽ പൊടിച്ചിടുക. 7 ദിവസത്തേക്ക് ഇത് ഫ്രിഡ്ജിൽ വയ്ക്കുക. 7 ദിവസത്തിനു ശേഷം നാരങ്ങാ നീരിൽ ചാലിച്ച് ദിവസവും രാവിലെ കഴിച്ചാൽ ഇത് നമ്മുടെരക്തത്തെ ശുദ്ധീകരിക്കും.
മുട്ടത്തോട് സംസ്കരിച്ചു പൊടിച്ച് ഗോതമ്പുപൊടി, റാഗിപ്പൊടി എന്നിവയ്ക്കൊപ്പം ചേർത്തുകഴിക്കാൻ ഉത്തമമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
കഴിക്കുന്നതിന് മുമ്പായി ഇത് ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. ഈ പൊടിഭക്ഷണത്തിൽ ചേർത്ത് കഴിക്കാം, അല്ലെങ്കിൽ ജ്യൂസുകളിലോ വെറും വെള്ളത്തിലോകലക്കി കുടിക്കാം.
വെള്ളത്തിലിട്ട് കുടിക്കുമ്പോൾ ഇത് ആവശ്യമായ അളവിൽ മാത്രം കഴിക്കുക. കൂടുതൽ കഴിക്കുന്നത് വഴി വൃക്കയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
മുട്ടത്തോടില്‍ സാല്‍മൊണല്ല എന്ററിറ്റിഡിസ് എന്ന ബാക്റ്റീരിയ അടങ്ങിയതിനാല്ഇതുപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം.
അതുകൊണ്ട് എത്ര അളവിൽ കഴിക്കണമെന്ന് തിരിച്ചറിയാനായി ഏതെങ്കിലും വിദഗ്ധരുടെനിർദേശം തേടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക