ഗായിക ഇന്ദുലേഖ വാരിയർ പാടി അഭിനയിച്ച താരാട്ട് പാട്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. മകൻ സാരംഗ് ലേഖ ആനന്ദും പാട്ടില്‍ അമ്മയ്ക്കൊപ്പം തിളങ്ങുകയാണ്.
കൺമണിയെ നെഞ്ചോടു ചേർത്ത് താരാട്ടീണമായാണ് ഇന്ദുലേഖ ഗാനം ആലപിക്കുന്നത്. അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങുന്ന പൈതൽ പ്രേക്ഷകമനം കവരുന്നു. കുഞ്ഞിന്റെ കളിചിരികളും കുസൃതികളും ഗാനരംഗത്തിൽ കാണാനാകും.
‘ഉണ്ണിക്കുറങ്ങാൻ’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. സനു ഷാജി ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. എൽദോസ് തോമസ് ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്.
ജോസിമ ഷാജിയുടെ വരികൾക്ക് ഗൗതം വിൻസെന്റ് ഈണമൊരുക്കിയിരിക്കുന്നു. ഇന്ദുലേഖയുടെ ഹൃദ്യമായ ആലാപനം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി.
മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. ഇന്ദുലേഖയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക