കൊല്ലം: പുനലൂരിൽ സ്കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. പുനലൂർ തന്മല പാതയിൽ കലയനാട് പ്ലാച്ചേരിയിൽ ആണ് അപകടമുണ്ടായത്.
കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു ദമ്പതികൾ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
ഇരുവരും അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക