പ്രമുഖ തമിഴ് ഗായകൻ ബംബ ബാക്യ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ‘പൊന്നിയിൻ സെല്വൻ’ എന്ന ചിത്രത്തിലാണ് ബംബ ബാക്യ അവസാനമായി പാടിയത്.
മണിരത്നത്തിന്റെ സംവിധാനത്തിലുള്ള ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലെ ‘പൊന്നി നദി’ എന്ന ഗാനമാണ് ബംബ ബാക്യ അവസാനമായി പാടിയത്. ‘സിംതാംഗരൻ’, ‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താള മയം’, ‘ബിഗിൽ’, ‘ഇരവിൻ നിഴൽ’ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ ബംബ ബക്യ ആലപിച്ചിട്ടുണ്ട്.
എ ആര് റഹ്മാനൊപ്പം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവസാന ഗാനമായ ‘പൊന്നി നദി’യും എ ആര് റഹ്മാന്റെ സംഗീത സംവിധാനത്തിലാണ് ബംബ ബാക്യ പാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക